മലയാളികളുടെ പ്രിയതാരമാണ് മധുബാല. മോഹന്‍ലാലിന്റെ ആശ്വതിയായി യോദ്ധയില്‍ തിളങ്ങിയ താരം തിരിച്ചുവരവിന് ഒരുങ്ങുന്നു. ബോബി സിംഹ നായകനായെത്തുന്ന അഗ്നിദേവ് എന്ന ചിത്രത്തിൽ വില്ലത്തിയായാണ് മധുബാലയുടെ രണ്ടാംവരവ്.
അരയ്ക്കു കീഴോട്ടു തളർന്ന് വീൽ ചെയറിൽ കഴിയുന്ന രാഷ്ട്രീയനേതാവായാണ് മധുബാല അഗ്നിദേവില്‍ എത്തുന്നത്. രമ്യ നമ്പീശൻ, സതീഷ് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ചിത്രത്തിന്‍റെ ട്രൈലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു.
ദുൽഖർ നായകനായ വായ്മൂടി പേസവുമാണ് മധുബാലയുടെ അവസാന തമിഴ് ചിത്രം.
Post Your Comments