
രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് ദിലീപ്. പ്രൊഫസ്സര്‍ ഡിങ്കന്റെ ബാങ്കോക്കിലെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം. ഭാര്യ കാവ്യ മാധവനും മകളും നാട്ടിലായതിനാല്‍ സെറ്റിലെ അംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ദിലീപ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. റാഫി, സംവിധായകന് രാമചന്ദ്ര ബാബു,വ്യാസന് കെ.പി എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
2016 നവംബര്‍ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസ്സര്‍ ഡിങ്കന്റെ തിരക്കുകളിലാണ് താരം. നമിത പ്രമോദാണ് നായിക.
Post Your Comments