മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന ഒടിയന്‍ എന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിലെ ‘കൊണ്ടോരാം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ ഈ ഗാനത്തെക്കുറിച്ച് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒടിയനിലെ ഗാനത്തിന് നിപ വൈറസുമായുള്ള ബന്ധം രസകരമായി വിവരിക്കുകയാണ് റഫീഖ് അഹമ്മദ്.
റഫീഖ് അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയന്‍
തേങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടര്‍ന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്ബര്‍ക്കം പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഒടിയന്‍ തന്റെ അമ്ബ്രാട്ടിയേയും കൊണ്ട് ‘വാവലുകള്‍ തേനിനുപായും മലവാഴത്തോപ്പില്‍ക്കൂടി അലനെല്ലൂരും അന്ത്യാളന്‍കാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.എന്തായാലും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടിയന്‍ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു
Post Your Comments