നവാഗതനായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി. കേരളത്തിലെ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും ഉള്ള ഒരു മെസ്സേജ് അടങ്ങിയതാണ് ചിത്രം. ‘ചിലപ്പോള് പെകുട്ടി ‘ കേരളത്തിലെ പെകുട്ടികളുടെ കഥയാണ് പറയുതെങ്കിലും ഇന്ത്യയെ പിടിച്ചുലച്ച കാശ്മീര് കഠ്വായില് ക്ഷേത്രത്തില് എട്ടുവയസുകാരി ക്രൂരമായി ബലാല്സംഗത്തിനിരയായ സംഭവത്തെ ഓര്മ്മ പ്പെടുത്തിക്കൊണ്ടാണ് ചിത്രം ആരംഭിക്കുത്.നിരന്തരം പത്രമാധ്യമങ്ങളിലൂടെയും ടി.വി. ചാനലുകളിലൂടെയും കഠ്വാ സംഭവങ്ങള് നോക്കിക്കാണുന്ന ഏതൊരു സാധാരണ പെകുട്ടിക്കുമുണ്ടാകുന്ന ഒരു മാനസികാവസ്ഥ മാത്രമാണ് ചിത്രം ചൂണ്ടിക്കാണിക്കുത്.
ഇപ്പോൾ 23 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഓ എൻ സി ലഭിക്കാത്തത് കാരണം മുടങ്ങി കിടക്കുകയാണ്. 2018 ഏപ്രിലില് ചിത്രീകരണം തുടങ്ങി ആലപ്പുഴ, കായംകുളം, നൂറനാട്, പടനിലം, വാഗമ, കാശ്മീര്, തിരുവനന്തപുരം ചിത്രാഞ്ജലി എിവിടങ്ങളിലായി ജൂലൈ മാസം ചിത്രീകരണം പൂര്ത്തിയായ സിനിമ!
2018 ഓഗസ്റ്റ് ഓണം റീലീസ് ചെയ്യാന് തീരുമാനിച്ചു. എന്നാൽ പ്രളയംകാരണം റിലീസ് മാറ്റിവച്ചു. ചിത്രത്തില് ഒരു കുതിര, മുയല്, എന്നിവയെ നല്ല ഒരു മെസേജിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട്. സഹജീവികളോട് മനുഷ്യരേക്കാള് സ്നേഹം മൃഗങ്ങള്ക്കുണ്ട് എ് ഇത് ചൂണ്ടിക്കാണിക്കുന്നു . കൂടാതെ കാശ്മീര് ചിത്രീകണത്തില് ചെമ്മരിയാട്, കുതിരകള് തുടങ്ങിയ നാചുറല് സീന്സ് ഉണ്ടായിരുന്നു. ഇതെല്ലം ചൂണ്ടി കാണിച്ചാണ് ഓ എൻ സി നിഷേദിക്കുന്നത്.
ഇതിനെല്ലാം പുറമെ ക്ഷേത്രം , പീഡനം . കത്വ എന്നിവ ഉള്ളത് കാരണം സെൻസർ ബോർഡിലും ചിത്രം തിരിച്ചടികൾ നേരിടുകയാണ്.
Post Your Comments