ആൺകുട്ടികൾ മീ ടു വെളിപ്പെടുത്തല്‍ നടത്തിയാല്‍ എത്ര പെൺകുട്ടികൾ കുടുങ്ങേണ്ടി വരും! നടി ആശ

മലയാളികള്‍ക്ക് പരിചിതയായ ഒരു പരസ്യ താരമാണ് ആശ അരവിന്ദ്. സിനിമയേക്കാള്‍ പരസ്യത്തിലൂടെയാണ് ആശയെ ഏവര്‍ക്കും പരിചയം. 350ല്‍ അധികം പരസ്യങ്ങളില്‍ അഭിനയിച്ച ആശ സിനിമാ മേഖലയിലെ മീ ടു വെളിപ്പെടുത്തലുകളെക്കുറിച്ച് പറയുന്നു.

‘മീ ടൂ സിനിമയിൽ മാത്രമല്ല, എല്ലാ രംഗത്തുമുണ്ട്. പിന്നെ ഈ ‘മീ ടൂ’ പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കുമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ആൺകുട്ടികളൊക്കെ മീ ടൂ വെളിപ്പെടുത്തൽ നടത്താൻ തുടങ്ങിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങേണ്ടി വരും. സിനിമയിൽ വന്ന ശേഷമോ അതിനു മുമ്പോ മാന്യമല്ലാത്ത ഒരു ഇടപെടലും എനിക്കു നേരെ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും പെരുമാറ്റം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന ആളാണ് ഞാൻ. ‘നിങ്ങളുദ്ദേശിക്കുന്ന ടൈപ്പ് ആളല്ല ഞാൻ’ എന്നു മുഖത്തുനോക്കി പറയും. മനസ്സിൽ വച്ചിരുന്ന് വീട്ടിലേക്ക് പോയാൽ എനിക്കൊരു സമാധാനവുമുണ്ടാകില്ല”

കടപ്പാട് : വനിത

Share
Leave a Comment