സാഗര്‍ ഏലിയാസ് ജാക്കിയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. മോഹന്‍ലാലിന്റെ താരോദയത്തില്‍ വലിയൊരു പങ്കുവഹിച്ച ഇരുപതാം നൂറ്റാണ്ടില്‍ സാഗറിനൊപ്പം ശേഖരന്‍കുട്ടിയായി എത്തിയത് മലയാളത്തിന്റെ മറ്റൊരു പ്രിയ താരം സുരേഷ് ഗോപിയാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കൊമ്പുകോര്‍ക്കാനെത്തുന്നത് താര മക്കളാണ്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും പ്രധാനവേഷങ്ങളില്‍ എത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗോകുല്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മുട്ടുമടക്കികുത്തി മാസ് ലുക്കിലുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന് മുളകുപാടമാണ് നിര്‍മിക്കുന്നത്. ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന് ആണ്. സംഗീതം ഗോപിസുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്.
Post Your Comments