മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചതിന്റെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താര സുന്ദരി കത്രീന കൈഫ്. ഐ വി ശശി സംവിധാനം ചെയ്ത ‘ബല്‍റാം വേഴ്സസ് താരാദാസ്’ എന്ന ചിത്രത്തിലൂടെയാണ് കത്രീന കൈഫ് മലയാളത്തിലെത്തിയത്. മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രത്തില്‍ സിനിമാതാരം സുപ്രിയ എന്ന കഥാപാത്രമായാണ് കത്രീന എത്തിയത്.
താന്‍ ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടിയെന്നു കത്രീന പറയുന്നു. മലയാളം ഡയലോഗുകള്‍ പഠിച്ചുപറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും കത്രീന വെളിപ്പെടുത്തി. ”ചിലപ്പോഴൊക്കെ ഒരു ഫുള്‍ പേജൊക്കെ വരുന്ന ഡയലോഗുകള്‍ ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ ഇരുന്ന് കാണാതെ പഠിച്ചിട്ട് ശരിയാകാതെ കരഞ്ഞിട്ടുണ്ട്. അതൊന്നും മറക്കാനാവില്ല. അന്നൊക്കെ മമ്മൂട്ടിയാണ് ധൈര്യം തന്നതെന്നും” കത്രീന പങ്കുവയ്ക്കുന്നു
Post Your Comments