മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ തെന്നിന്ത്യന്‍ യുവ നടന്‍ ഹരീഷ് ഉത്തമന്‍ വിവാഹിതനായി. സെലിബ്രിറ്റി മേക്കപ്പ് കലാകാരിയായ അമൃത കല്യാണ്‍പുര്‍ ആണ് വധു.
അമൃതയുമായി നീണ്ട നാളുകളായി പ്രണയത്തില്‍ ആയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹചടങ്ങുകള്‍ ലളിതമായിരുന്നു.
പിസാസ്, തനി ഒരുവന്‍, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട ഹരീഷ് കണ്ണൂര്‍ സ്വദേശിയാണ്.
Post Your Comments