BollywoodGeneralLatest News

കോമസ്റ്റേജില്‍ കഴിയുന്ന മകളെ കാണാന്‍ അനുവാദം തേടി പ്രമുഖ നടി കോടതിയില്‍

കോമാവസ്ഥയില്‍ കഴിയുന്ന തന്റെ മകളെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പ്രമുഖ ബോളിവുഡ് നടി കോടതിയില്‍. നടി മൗഷുമി ചാറ്റര്‍ജിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മകള്‍ക്കരികിലേക്ക് പോകണമെന്നും, മകളെ കാണുന്നതില്‍ നിന്നും തന്നെ തടയരുതെന്ന് മരുമകന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ മൗഷുമി പറയുന്നു.

ജസ്റ്റിസ് ബി.പി ധര്‍മ്മാധികാരി, എസ്.വി കോട്ട്വാള്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ മുമ്പാകെയാണ് മൗഷുമി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ശനിയാഴ്ച വാദം കേള്‍ക്കും. മൗഷുമി ചാറ്റര്‍ജിയുടെ മരുമകന്‍ ഡിക്കി മെഹ്തയോട് ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിക്കിയും പായലും 2010ലാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം പായലിന് അസുഖം ബാധിക്കുകായും കഴിഞ്ഞ ഒരു വര്ഷം ആശുപത്രിയില്‍ ചികിത്സയിലും ആയിരുന്നു. അന്ന് താനും കുടുംബവും മകളെ പരിചരിക്കാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് മെഹ്തയും കുടുംബവും പായലിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത്, അവരുടെ സ്വദേശമായ ഖറിലേക്ക് കൊണ്ടു പോയി. അതിന് ശേഷം തനിക്കോ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ പായലിനെ കാണാന്‍ മെഹ്തയും കുടുംബവും അനുവദിച്ചിട്ടില്ലെന്ന് മൌഷ്മി ഹര്‍ജിയില്‍ പറയുന്നു.

shortlink

Post Your Comments


Back to top button