Latest NewsNational

മലയാളികള്‍ക്കെതിരേ വംശീയാധിക്ഷേപം; ഐഎഫ്‌എഫ്‌ഐയ്ക്കെതിരെ വിമര്‍ശനം

ഇന്ത്യയുടെ 49-ാം രാജ്യാന്തര ചലച്ചിത്ര മേള ഗോവയില്‍ നടക്കുകയാണ്. ഈ മേളയില്‍ മലയാളികള്‍ക്കെതിരെ വംശീയാധിക്ഷേപവുമായി സംഘാടകന്‍.

ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പിലുള്ള ഡാനിഷ്‌ ചിത്രം ‘ദി ഗില്‍റ്റി’യുടെ പ്രദര്‍ശന സമയത്ത് ക്യൂ മറികടന്ന്‌ അധികൃതര്‍ പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധവും സംഘര്‍ഘവുമുണ്ടായി. പ്രദര്‍ശനത്തിന്‌ മണിക്കൂറുകള്‍ മുന്‍പ്‌ ക്യൂ നിന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവര്‍ക്ക്‌ സംഘാടകര്‍ പ്രവേശനം നല്‍കിയതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ക്യൂവില്‍ നിന്നിട്ടും പ്രവേശനം ലഭിക്കാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചപ്പോള്‍  മലയാളികള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി  സംഘാടകരില്‍ ഒരാളായ രാജേന്ദ്ര തലാഖ്‌ രംഗത്ത്.  

‘നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന്‌ എനിക്കറിയാം. തിരിച്ചുപോകുന്നതാണ്‌ നല്ലത്‌’ എന്നായിരുന്നു മലയാളി സംവിധായകന്‍ കമാല്‍ കെ എം അടങ്ങുന്ന പ്രതിഷേധക്കാരോട് രാജേന്ദ്ര തലാഖ്‌ പറഞ്ഞത്‌. എന്റര്‍ടെയ്‌ന്‍മെന്റ്‌ സൊസൈറ്റ്‌ ഓഫ്‌ ഗോവയുടെ വൈസ്‌ ചെയര്‍മാനും മേളയുടെ പ്രധാന സംഘാടകരില്‍ ഒരാളുമാണ് രാജേന്ദ്ര തലാഖ്. അത്തരം അത്തരം ഒരു വ്യക്തിയില്‍ നിന്നും ഇങ്ങനെ ഒരു പ്രസ്‌താവന വന്നത് മലയാളികളായ ഡെലിഗേറ്റുകളില്‍ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments


Back to top button