GeneralLatest NewsMollywood

ആ സ്കിറ്റ് അമ്മയിലെ വനിതാ അംഗങ്ങൾ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്; വിവാദ സ്കിറ്റിനെക്കുറിച്ച് മോഹൻലാൽ

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ വിദേശ ഷോ നടത്തുകയാണ്. ഡിസംബർ 7 ന് അബുദാബിയിൽ നടത്തുന്ന ഷോയിലെ സ്കിറ്റുകളെക്കുറിച്ച് തുറന്നു പറയുകയാണ് മോഹന്‍ലാല്‍. അമ്മ മഴവില്ല് പരിപാടിയില്‍ അവതരിപ്പിച്ച സ്കിറ്റ് വിവാദമായിരുന്നു. അതുകൊണ്ട് തന്നെ വിമർശനങ്ങൾക്ക് ഇടം നൽകാതെ സ്കിറ്റുകൾ ഒരുക്കുമോ എന്നായിരുന്നു ഒരു മാധ്യമ പ്രതിനിധിയുടെ ചോദ്യം. സ്കിറ്റുമായി ബന്ധപ്പെട്ട ഡബ്ലുസിസി അംഗങ്ങളുടെ വിമർശനത്തിന് മോഹൻലാലിന്റെ ഉത്തരം ഇങ്ങനെ.

”ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ ഫോകസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ആ സ്കിറ്റ് അമ്മയിലെ വനിതാ അംഗങ്ങൾ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഞങ്ങളെന്തോ തെറ്റു ചെയ്തെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് അവർ. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഒരു സ്കിറ്റ് ചെയ്യാം.” മോഹൻലാൽ പറഞ്ഞു. ”തന്നെ കളിയാക്കുന്ന സ്കിറ്റുകൾ ചെയ്യാറുണ്ടെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ”എന്നെ കളിയാക്കുന്ന സ്കിറ്റുകൾ നിരവധി ചെയ്യാറുണ്ടല്ലോ! അത് ഞാൻ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ആ സ്പിരിറ്റിൽ എടുക്കും” മോഹൻലാൽ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button