
സിനിമാ മേഖലയിലെ ഏറ്റവും ചൂടുള്ള ചര്‍ച്ചയാണ് മീ ടു. തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ തുറന്നു പറഞ്ഞതിലൂടെ നടന്മാരും സംവിധായകരും വിവാദത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ നടിമാരുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തുറന്നു പറച്ചില്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ളതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
മീടു കാംപെയ്‌നെക്കുറിച്ച് പ്രീതി സിന്റ നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടിമാരെ അപമാനിച്ചു എന്നാരോപിച്ച് നിരവധി ആളുകള്‍ നടിയ്ക്കെതിരെ രംഗത്ത്. അതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചത് ആണെന്ന് പറഞ്ഞു പ്രീതിയും രംഗത്തെത്തി.
ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രീതി മീ ടു വിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.. തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി. കൂടാതെ നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചും പെരുമാറുക എന്നും പ്രീതി പറഞ്ഞിരുന്നു
തന്റെ പരാമര്‍ശം വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പ്രീതി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ നിസാരക്കാരിയും ഇന്‍സെന്‍സിറ്റീവുമായി കാണിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രീതി പറഞ്ഞു.
Post Your Comments