അച്ഛനമ്മമാരുടെ പാത പിന്തുടര്ന്ന് സിനിമാ മേഖലയിലേയ്ക്ക് മക്കള്‍ കടന്നു വരുന്നത് സാധാരണമായിക്കഴിഞ്ഞു. ബോളിവുഡില്‍ ആരാധക പ്രീതി മുന്നേറുകയാണ് യുവനടി ജാന്‍വി കപൂര്‍. അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി. താരപുത്രിയുടെ ആദ്യ ചിത്രം ധടക് ആയിരുന്നു. ചിത്രത്തിലെ നായകന് ഇഷാനുമായി താരപുത്രി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും ചില സംശയങ്ങളുണ്ട്. എന്നാല്‍ തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും അതിനപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്നുമായിരുന്നു താരപുത്രി പറഞ്ഞത്.
കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴും ഇഷാനുമായുള്ള ബന്ധത്തെക്കുറിച്ച് ജാന്‍വിയോട് ചോദിച്ചു. സഹോദരനായ അര്ജുന് കപൂറും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഈ ചോദ്യത്തിന് എപ്പോഴും ഇഷാന് അവളെ ചുറ്റിപ്പറ്റിയായിരുന്നുവെന്നായിരുന്നുവെന്നായിരുന്നു അര്‍ജുന്റെ മറുപടി.
Post Your Comments