മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് മോഹന്‍ലാലും സുരേഷ് ഗോപിയും. ആദ്യ കാലങ്ങളില്‍ ഒരു പാട് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തി ആരാധകപ്രീതി നേടിയിരുന്നു. ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നകുലനും സണ്ണിയും ആരാധക മനസ്സില്‍ ഇന്നും പ്രിയ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു.
എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴിനു ആ ക്ലൈമാക്സ് സമ്മാനിച്ചത് നടന്‍ സുരേഷ് ഗോപിയാണെന്ന് സംവിധായകന്‍ പറയുന്നു. അവസാന രംഗങ്ങളില്‍ ഗംഗയായ ശോഭന തന്നെയാണ് നാഗവല്ലി എന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോള്‍, പ്രേക്ഷകര്‍ക്ക് യാതൊരു സംശയം ഉണ്ടാകാതെ പ്രതികാര ദുര്‍ഗയായ നാഗവല്ലി ക്രൂരനായ കാരണവരെ കൊല്ലണം. അതായത്, ഗംഗ, ഭര്‍ത്താവായ നകുലനെ കൊല്ലുന്ന രംഗം ആവിഷ്കരിക്കണം. ഈ ഇരട്ടകൊലപാതകം എങ്ങനെ ചിത്രീകരിക്കുമെന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ സുരേഷ് ഗോപി പറഞ്ഞ ഒരു ഡയലോഗാണ് സിനിമയില്‍ പ്രാവര്‍ത്തികമാക്കിയതെന്നു ഫാസില്‍ പറയുന്നു.
ആലപ്പുഴയില്‍ ഷൂട്ടിംഗ് എന്തായി എന്ന് അന്വേഷിക്കാന്‍ എത്തിയ സുരേഷ് ഗോപിയോട് തന്നെ കുരുക്കിയ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് പറഞ്ഞു.” അപ്പോള്‍ പുള്ളി രണ്ടു കൈയും നെഞ്ചിന്റെ ഭാഗത്തുവെച്ച് ഒരു കറക്കം കറക്കി. എന്നിട്ടൊരു പറച്ചില്‍, ‘പലകയില്‍, അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരേ?’ സുരേഷ് ഗോപിയുടെ ഈ വാക്കുകളാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ആയി മാറിയത്.
കടപ്പാട്: ഫാസിലിന്റെ മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകം
Post Your Comments