നടി ദീപികയുടെ വിവാഹത്തിനെതിരെ പരാതി; ദീപ് വീര്‍ വിവാഹം വിവാദത്തില്‍

ഇറ്റലിയില്‍ വളരെ രഹസ്യമായി നടന്ന വിവാഹ ശേഷം നടി ദീപികയും നടന്‍ റണ്‍വീറും മുംബൈയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ വിവാഹത്തിനു പിന്നാലെ വിവാദവും ഇവരെ തേടി എത്തിയിരിക്കുകയാണ്. സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേ വിമര്‍ശനവുമായി ഇറ്റലിയിലെ സിഖ് സമൂഹം രംഗത്ത്.

ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് നവംബര്‍-14, 15 തിയ്യതികളിലായിരുന്നു വിവാഹം. വിവാഹവേദിയില്‍ താത്കാലികമായി ഗുരുദ്വാര പണിതുവെന്നാണ് വിമര്‍ശനം. സിഖ് മതാചാരപ്രകാരം ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാരയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവാദമില്ല. ഇതുവഴി രണ്‍വീറും ദീപികയും സിഖ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

അകാല്‍ തക്ത് ജതേദറിനെ ഇറ്റലിയിലെ സിഖ് സംഘടന പരാതിയുമായി സമീപിച്ചിരിക്കുകയാണ്. ഔദ്യോഗിക പരാതി ലഭിച്ചാൽ ഉടന്‍ നടപടിയെടുക്കുന്നതിനായി അഞ്ച് മുഖ്യ പുരോഹിതര്‍ക്ക് പരാതി കൈമാറുമെന്ന് അഖാല്‍ തക്ത് ജാതേദാര്‍ വ്യക്തമാക്കി.

Share
Leave a Comment