നടി അഞ്ജുവിനെ ഓര്‍മ്മയില്ലെ? സൂപ്പര്‍ താര ചിത്രങ്ങളില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടി അഞ്ജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.
തെന്നിന്ത്യന്‍ സിനിമ താരം അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ബാലതാരമായി സിനിമയില്‍ എത്തുകയും നായികാ പ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങുകയും ചെയ്ത താരമാണ് അഞ്ജു. താരത്തിന്റെ വ്യാജ മരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പലരും താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍ ഇടുകയും ചെയ്തു. ഇതോടെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
”സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ താനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.” വ്യാജ മരണ പട്ടികയില്‍ ഇപ്പോള്‍ താനും സ്ഥാനം നേടിയെന്നും അഞ്ജു പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കും കുടുംബത്തിനും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും അഞ്ജു പറയുന്നു.
താരത്തിന്റെ സുഹൃത്തുക്കളും വ്യാജവാര്‍ത്തയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില വത്സരവക്കമെന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ് അഞ്ജു. അതിനിടയില്‍ എന്തിനാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും താരത്തിന്റെ സുഹൃത്തായ നടി ചോദിക്കുന്നു
Leave a Comment