BollywoodGeneralLatest News

തന്നേക്കാള്‍ പത്തുവയസ് കുറവുളള ഭര്‍ത്താവ്; രഹസ്യ വിവാഹത്തിന്റെ സസ്‌പെന്‍സിന് വിരാമമിട്ട് നടി ഊര്‍മിള

നടി ഊര്‍മിളയെ സിനിമാ പ്രേമികള്‍ അത്രപെട്ടന്നു മറക്കില്ല. രാംഗോപാല്‍ വര്‍മ്മയുടെ രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡില്‍ തരംഗമായി മാറിയ ഊര്‍മിള ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. എന്നാല്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ജീവിതത്തിലെ രഹസ്യവിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം.

രണ്ടു വര്‍ഷത്തിനു മുന്‍പാണ് ഊര്‍മിളയുടെ രഹസ്യ വിവാഹം നടന്നത്. നാല്‍പത്തിരണ്ടാം വയസില്‍ തന്നേക്കാള്‍ പത്തുവയസ് കുറവുളള മൊഹ്‌സിന്‍ അക്തര്‍ മിറുമായാണ് താരത്തിന്റെ വിവാഹം. രണ്ടു വര്‍ഷത്തിനു ശേഷം പൊതുവേദിയില്‍ ഒന്നിച്ചെത്തിയാണ് താരം തന്റെ ഭര്‍ത്താവിനെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയത്. മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു അപ്രതീക്ഷിത വെളിപ്പെടുത്തല്‍ ഊര്‍മ്മിള നടത്തിയത്. ഭര്‍ത്താവിനെ വേദിയിലേക്ക് ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.

കശ്മീരി മോഡലും ബിസിനസുകാരനുമാണ് മൊഹ്‌സിന്‍ അക്തര്‍. സൊണാലി കുല്‍ക്കര്‍ണി നായികയായി എത്തുന്ന മാധുരിനിര്‍മ്മിക്കുന്നത് മൊഹ്‌സിന്‍ ആണ്.

shortlink

Post Your Comments


Back to top button