GeneralLatest NewsMollywood

സെറ്റിലെത്തിയപ്പോള്‍ സംവിധായകന്റെ ആവശ്യം തന്റെ പൊക്കിള്‍ച്ചുഴി കാണണം ; യുവനടിയുടെ വെളിപ്പെടുത്തല്‍

സിനിമാ മേഖലയില്‍ മീ ടു വിവാദത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ തന്റെ പൊക്കിള്‍ കാണണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി യുവനടിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡില്‍ നിന്ന് ദിനംപ്രതി അപമാനകരമായ സംഭവ വികാസങ്ങളാണ് ഉണ്ടായി വരുന്നതെന്ന് അഭിപ്രായപ്പെട്ട നടി റിച്ച ഛദ്ദയാണ് സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്.

ബോളിവുഡിലെ ഭൂരിഭാഗം പേരും സ്ത്രീകളെ വാണിജ്യപരമായിട്ടാണ് കാണുന്നതെന്നും റിച്ച പറഞ്ഞു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച്‌ സെറ്റിലെത്തിയ തന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ഹൈ വെയ്സ്റ്റ് പാന്റ്‌സ് ധരിക്കുമ്ബോള്‍ എങ്ങനെ പൊക്കിള്‍ ചുഴി കാണിക്കുക എന്നത് എല്ലാവര്‍ക്കും ഊഹിക്കാമല്ലോ?എന്നും താരം ഒരു ദേശീയ മാധ്യമം സംഘടപ്പിച്ച സാഹിത്യോത്സവത്തില്‍ ചോദിച്ചു.

എന്നാല്‍ സംവിധായകന്റെ ഇത്തരം സമീപനങ്ങളോട് താന്‍ പ്രതികരിച്ചുവെന്നും റിച്ച പറഞ്ഞു. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച്‌ പൊക്കിള്‍ വരച്ച്‌ കാട്ടിയാണ് താന്‍ ഇതിനോട് പ്രതികരിച്ചതെന്നും നടി പറഞ്ഞു. താരങ്ങളോട് മോശമായി പെരുമാറുന്നവരെ തുറന്നു കാട്ടുന്നവര്‍ക്ക് അവസരം നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും റിച്ച കൂട്ടിച്ചേര്‍ത്തു

ഒരുകാലത്ത് മലയാളി സിനിമാ പ്രേമികളുടെ ഹരമായിരുന്ന ഷക്കീലയുടെ ജിവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് റിച്ചയാണ് എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button