![](/movie/wp-content/uploads/2018/11/nayanthara-keerthy-suresh.jpg)
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാര്‍ തിയറ്ററുകളില്‍ മുന്നേറുകയാണ്. വിജയുടെ 63മത് ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. അറ്റ്ലി ഒരുക്കുന്ന ദളപതി 63യാണ് പുതിയ ചിത്രം. ചിത്രത്തില്‍ നായിക ആരെന്നആകാംഷയിലാണ് ആരാധകര്‍.
ചിത്രത്തില്‍ നായികയാവുന്നവരുടെ പേരുകളില്‍ കീര്‍ത്തി സുരേഷ്, സാമന്ത, നയന്‍താര തുടങ്ങിയ പേരുകളായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ഗീതാ ഗോവിന്ദം ഫെയിം രശ്മിക മന്ദാനയുടെ പേരാണ്. വിവാഹം മുടങ്ങിയതോടെ വിവാദത്തിലായ നടി രശ്മിക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ട്വിറ്ററില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് നടി രശ്മിക മന്ദാനയുടെ പ്രതികരണവുമെത്തി. Dai..don’t give me expectations da..? എന്നായിരുന്നു നടിയുടെ പ്രതികരണം. വിജയ്യുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് ആരാധകര്‍ പങ്കുവച്ച ചിത്രങ്ങളും രശ്മിക പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ഇതൊരു യാഥാര്‍ഥ്യമാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രശ്മിക ട്വീറ്റ് ചെയ്യുന്നു.
എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഒരുക്കുന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാന്. ടി മഥുരാജ്, ജികെ വിഷ്ണു, റുബെന്‍, ലിറിസിസ്റ്റ് വിവേക് എന്നിവരടക്കം മെര്‍സല്‍ ടീം മുഴവന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്
Post Your Comments