GeneralHollywoodLatest NewsWorld Cinemas

12,13 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ വരെ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നു; നടി നികിതയുടെ വെളിപ്പെടുത്തല്‍

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളോട് ആരാധകര്‍ സംവദിക്കാറുണ്ട്. എന്നാല്‍ ചിലര്‍ അത്തരം സാധ്യതകളെ ചൂഷണം ചെയ്യാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിക്കുന്ന മെസ്സേജുകളില്‍ പലതും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നത് ആണെന്ന് തുറന്നു പറഞ്ഞ് പോണ്‍ താരം നികിത ബെല്ലൂച്ചി. 12,13 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ വരെ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നുവെന്നാണ് നികിതയുടെ വെളിപ്പെടുത്തല്‍. നഗ്‌നയായി എനിക്കൊപ്പം ബന്ധപ്പെടുമോ എന്നുള്ള മെസേജുകളാണ് വരാറുള്ളതെന്നും നികിത പറയുന്നു.

നാല് കുട്ടികള്‍ അയച്ച മെസ്സേജുകള്‍ താരം പുറത്തു വിട്ടു. “ഹായ്, എനിക്ക് ഇപ്പോള്‍ 13 വയസായി. ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എനിക്കൊപ്പം നഗ്നയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ ?! എന്നാണു അതില്‍ ഒന്ന്.

“ഡ്യൂഡ്, 13 വയസുകാരാ… നിന്റെ ഹോംവര്‍ക്കുകള്‍ ചെയ്യൂ. ഇനിയൊരിക്കലും എനിക്ക് മെസേജ് അയക്കരുത്. അതല്ല ഇത് തുടരാനാണ് ഭാവമെങ്കില്‍ നിന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്ത് ഞാന്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കും.” എന്നാണു നികിത നല്‍കിയ മറുപടി.

താരത്തിന്റെ വെളിപ്പെടുത്തലില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികളെ കുറിച്ചും അവരുടെ ലൈംഗിക താല്‍പ്പര്യങ്ങളെ കുറിച്ചും സംസാരിച്ചതിന് നന്ദിയെന്ന് ഒരാള്‍ കുറിച്ചു. തന്റെ ഇന്‍ബോക്സില്‍ ലഭിക്കുന്ന കുട്ടികളുടെ മെസേജുകള്‍ക്ക് അവരുടെ മാതാപിതാക്കളെയാണ് പഴിക്കേണ്ടതെന്നും നികിത കൂട്ടിച്ചേര്‍ത്തു

shortlink

Post Your Comments


Back to top button