
ജോണ്‍ കുരിശിങ്കലിന്റെ വളര്‍ത്തമ്മ മേരി ടീച്ചറെ ഓര്‍മ്മയില്ലേ? മലയാളികള്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ മേരി ടീച്ചര്‍ ആയി എത്തിയത് ബോളിവുഡ് താരം നഫീസ അലിയാണ്. ഈ ചിത്രത്തിന് ശേഷം മലയാളികള്‍ നഫീസയെ കണ്ടില്ല. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും താരം പുതിയ വാര്‍ത്ത പങ്കുവച്ചു എത്തിയിരിക്കുകയാണ്.
എന്നാല്‍ പുതിയ ചിത്രത്തിന്റെ സന്തോഷമല്ല താരത്തിനു പറയാനുള്ളത്. കാൻസറിന്റെ മൂന്നാം ഘട്ടത്തോട് മല്ലിടുകയാണ് താനെന്നാണ് നഫീസ പറഞ്ഞത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി താരത്തെ കാണാന്‍ എത്തിയിരുന്നു. ആ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നഫീസ തനിക്ക് കാൻസറാണെന്ന് തുറന്നുപറഞ്ഞത്..
Post Your Comments