ബിഗ് സ്ക്രീന്‍ ആരാധകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസ്തിക. തമിഴിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസ്തിക സീത എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ചില വേദനിപ്പിക്കുന്ന നിമിഷങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.
തമിഴിലായിരുന്നു തന്റെ തുടക്കം. അതും നായികയായി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിചാരിച്ചതു പോലെ അവസരങ്ങള്‍ ലഭിച്ചില്ല. അതിനിടെ മലയാളത്തില്‍ പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാൽ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങൾ തേടി വന്നില്ല. അതിനെ തുടര്‍ന്ന് താന്‍ ഡിപ്രഷനില്‍ ആയ അവസ്ഥ തുറന്നു പറയുകയാണ് സ്വാസ്തിക.
” മൂന്നു വർഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാൻ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നൽ വരിഞ്ഞു മുറുക്കി. സിനിമയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ടാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ അതിൽ ഒന്നും ആകാൻ പറ്റുന്നില്ല. അതോടെ ജീവിക്കാൻ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ചിലർ ജോലിക്കു പോകുന്നു. ഞാൻ മാത്രം ‘സിനിമ… സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ. അതോടെ വീട്ടുകാരും കുത്തുവാക്കുകള്‍ പറഞ്ഞു തുടങ്ങി. ആ സമയത്താണ് സീരിയലിലേയ്ക്ക് അവസരം ലഭിച്ചത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയൽ മാത്രമായി. ”
സീരിയലിലെ ഇടവേളയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്, സ്വർണ്ണക്കടുവ തുടങ്ങിയ ചിത്രങ്ങളിലും സ്വസ്തിക അഭിനയിച്ചു. സൂത്രക്കാരന്‍, സ്വര്‍ണ്ണ മത്സ്യങ്ങള്‍ എന്നീ ചിത്രങ്ങളിലും താരം ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments