വിവാഹ ശേഷം അഭിനരംഗത്ത് നിന്നും മാറി നിന്ന നടി നവ്യാ നായര്‍ ഇപ്പോള്‍ നൃത്ത വേദികളില്‍ സജീവമാണ്. ചിന്നഞ്ചിറു കിളിയെന്നു തുടങ്ങുന്ന മഹാകവി ഭാരതീയാരുടെ കാവ്യത്തിന് നൃത്താവിഷ്കാരവുമായി എത്തിയിരിക്കുകയാണ് നവ്യ. കണ്ണഞ്ചിപ്പിക്കുന്ന നൃത്ത ചുവടുകളുമായി മുന്നേറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ അവസരത്തില്‍ നവ്യ തയ്യാറാക്കിയ ‘ചിന്നം ചിറുകിളിയേ’ എന്ന നൃത്താവിഷ്കാരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും ചലച്ചിത്രതാരവുമായ ഭാവന.
അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹബന്ധം പ്രമേയമാക്കി ഒരുക്കിയിട്ടുള്ളതാണ് വീഡിയോ. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ ചെയ്തിട്ടുണ്ടെന്നും എല്ലാവരും കാണണമെന്നും നവ്യയ്ക്ക് പിന്തുണ നല്‍കണമെന്നും ഭാവന പറയുന്നു. നവ്യയ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഭാവന പറയുന്നു.
Post Your Comments