മലയാളത്തിന്റെ യുവ താര നിരയില്‍ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്മാന്. താര പുത്രന് എന്ന ലേബലില്‍ സിനിമയില്‍ എത്തിയെങ്കിലും സ്വന്തമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദുല്‍ഖറും ഉണ്ണി മുകുന്ദനും ഒന്നിച്ച ചിത്രമാണ് വിക്രമാദിത്യന്.
സൗഹൃദത്തിന്റെ കഥപറഞ്ഞ വിക്രമാദിത്യനില്‍ നിന്നും ദുല്‍ഖര്‍ ആദ്യം പിന്മാറുന്നതായി അറിയിച്ചിരുന്നതായി സംവിധായകന് ലാല്‍ ജോസ് വെളിപ്പെടുത്തുന്നു. തിരക്കഥയിലെ ഒരു രംഗം കാരണമാണ് ദുൽഖർ അതുപറഞ്ഞതെന്നും പിന്നീട് അതേരംഗം തന്നെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചെന്നും ലാൽ ജോസ് പറഞ്ഞു.
” വിക്രമാദിത്യൻ സിനിമയുടെ സ്ക്രിപ്റ്റ് ദുൽഖറിനെ വായിച്ചുകേൾപിച്ചു. അദ്ദേഹത്തിനു കഥയും ഇഷ്ടമായി. സിനിമ ചെയ്യാമെന്ന ധാരണയിൽ സ്ക്രിപ്റ്റും കൊടുത്തുവിട്ടു. ഷൂട്ടിങ് തുടങ്ങുന്ന ദിവസവും ഞാൻ തീരുമാനിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ദുൽഖർ വിളിച്ചു. ‘ലാലുവേട്ടാ എനിക്ക് ഈ സിനിമ െചയ്യാൻ പറ്റുമെന്ന് തോന്നണില്ല. ആകെ ടെൻഷന്‍ ആണ്. ഞാൻ ഈ സിനിമ ചെയ്യുന്നില്ല.’കഥയുടെയോ തിരക്കഥയുടെയോ കുഴപ്പമല്ല. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെൻഷനാകുന്നതെന്ന് ദുൽഖർ പറഞ്ഞു.
അമ്മയാണ് എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നിന്നും വന്ന നോട്ടിഫിക്കേഷൻ മറച്ചുവെച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യൻ അറിയുന്ന രംഗമാണ് ഈ ചിത്രത്തില്‍ നിന്നും പിന്മാറാന് ദുല്‍ഖറിനെ പ്രേരിപ്പിച്ചത്. താന്‍ ആ സത്യം അറിഞ്ഞ ശേഷം മരിച്ചുപോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്കു മുന്നിൽ വന്ന് ഡയലോഗ് പറയുന്നതാണ് സീൻ. അതുകഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുൽഖറിനെ അലട്ടിയത്. താൻ എത്ര ആലോചിച്ചിട്ടും അതെങ്ങനെ െചയ്യണമെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞുവെന്നും എന്നാല്‍ എന്നെ വിശ്വാസമുണ്ടെങ്കിൽ സെറ്റിലേയ്ക്കുപോരൂ എന്ന് ദുല്‍ഖറിനോടു താന്‍ പറഞ്ഞതായും ലാല്‍ ജോസ് വ്യക്തമാക്കി. ഷൂട്ടിംഗ് സമയത്ത് വലിയ പ്രശ്നം ഒന്നുമില്ലാതെ അത് ദുല്‍ഖര്‍ അഭിനയിച്ചുവെന്നും ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ കൂട്ടിചേര്‍ത്തു.
ചിത്രത്തില്‍ ലെനയായിരുന്നു ദുല്‍ഖറിന്റെ അമ്മ വേഷത്തില്‍ എത്തിയത്. നായികയായത് നമിത പ്രമോദും.
Post Your Comments