മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ ജസ്റ്റ് ഫോര്‍ വിമെന്‍ പുരസ്‌കാരവേദിയില്‍ ഇംഗ്ലീഷില്‍ നടത്തിയ തകര്‍പ്പന്‍ പ്രസംഗം വൈറല്‍. സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണെന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞു.
താരത്തിന്റെ പ്രസംഗത്തിലെ പ്രധാനവാക്കുകള്‍…” ‘പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രോചദനത്തേക്കാള്‍ മുകളിലാണ്. ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ, അത് നമ്മള്‍ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു,’
Post Your Comments