GeneralLatest NewsMollywood

16 വർഷമായുള്ള സൗഹൃദത്തില്‍, പിഷാരടിയുമായുള്ള പിണക്കം; ധര്‍മ്മജന്‍ പറയുന്നു

മലയാളത്തിന്റെ പ്രിയ കോമഡി കൂട്ടുകെട്ടാണ് രമേശ്‌ പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ടെലിവിഷന്‍ ഷോകളിലും സ്റ്റേജ് ഷോകളിലും മികച്ച കയ്യടി നേടിയ ഈ കൂട്ടുകെട്ട് കഴിഞ്ഞ പതിനാറു വര്‍ഷമായി മുന്നോട്ട് പോകുന്നതാണ്. തന്റെ ചങ്കായ പിഷാരടിയുമായുള്ള ബന്ധത്തെക്കുറിച്ചും ചില പിണക്കങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് താരം.

”16 വർഷമായി ഞങ്ങൾ ഒന്നിച്ചുണ്ട്. പിണങ്ങാറുണ്ട് ഞങ്ങൾ. പക്ഷേ അവന്റെ കുഴപ്പം കൊണ്ടല്ല, ഞാനായിരിക്കും അതിന് കാരണം. പല മിമിക്രി കൂട്ടുകെട്ടുകളും അഞ്ച് ആറ് വർഷങ്ങൾ മാത്രം നീണ്ടു നിൽക്കും പിന്നീട് എന്തെങ്കിലും കാരണം കൊണ്ട് പൊളിഞ്ഞു പോകും. പക്ഷേ ഞങ്ങൾ ഇരുവരും മാത്രമല്ല ഞങ്ങളുടെ ഗ്രൂപ്പ് പോലും പിരിഞ്ഞിട്ടില്ല. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണ്. ആർക്കും ഇൗഗോയില്ല. സ്റ്റേജിലൊക്കെ പരിപാടി അവതരിപ്പിക്കുമ്പോൾ എല്ലാവരും ഒരേ മനസ്സോടെ പെരുമാറും.” ഒരു ചാനല്‍ പരിപാടിയില്‍ ധര്‍മ്മജന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button