BollywoodLatest NewsMovie Gossips

വിവാഹത്തിന് മുന്‍പ് ഗര്‍ഭിണി; അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം വ്യക്തമാക്കി അംഗദ്

ബോളിവുഡില്‍ താര വിവാഹങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്, ദീപിക- റണ്‍വീര്‍ വിവാഹവും പ്രിയങ്ക -നിക്ക് പ്രണയ ബന്ധവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ അവസരത്തില്‍ അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് ബോളിവുഡ് താര ദമ്പതികള്‍.

നടി നേഹ ധൂപിയയുടേയും അംഗദ് ബേദിയുടേയും വിവാഹം അപ്രതീക്ഷിതമായാണ് ആരാധകര്‍ അറിഞ്ഞത്. വിവാഹത്തിന് മുന്‍പ് നേഹ ധൂപിയ ഗര്‍ഭിണിയായിരുന്നെന്നും അതിനാലാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ അംഗദ്. ഭാര്യയായ നേഹ തന്നെ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ എന്ന ഷോയിലാണ് അംഗദിന്റെ മനസ്സ് തുറക്കല്‍.

നേഹ ഗര്‍ഭിണിയാണെന്നുള്ള വിവരം താനായിരുന്നു അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവര്‍. അത് കേട്ട് ഇരുവരും ആദ്യം നിശബ്ദരായി. പിന്നീട് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നും അംഗദ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button