ബോളിവുഡിലെ ഹോട്ട് നായിക സണ്ണി ലിയോണ്‍ മലയാളത്തിലേയ്ക്ക്. സണ്ണി നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തില്‍ നായകനായെത്തുന്നത് അജു വര്‍ഗീസ് ആണെന്ന് വാര്‍ത്തകള്‍. എന്നാല്‍ ‘സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷെ സത്യമല്ലെന്നും’ അജു വര്‍ഗീസ് പ്രതികരിച്ചു
സണ്ണി ലിയോണിന് അജു വര്‍ഗീസ് നായകനാകുന്നുവെന്നും ചിത്രീകരണം ഗോവയില്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വാര്‍ത്തകള്‍ വ്യാപകമായതോടെ ഫെയ്സ്ബുക്കിലായിരുന്നു അജുവിന്റെ പ്രതികരണം. എന്നാൽ ഈ പോസ്റ്റിനു താഴെ കമന്റുകളുമായി നിരവധി ആരാധകര്‍ രംഗത്ത്.‘ഇനി ഇപ്പോ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെ സന്തോഷമേ ഉള്ളൂ’ എന്നും ‘മലയാളത്തില്‍ ഇത്രയധികം പുരുഷകേസരിമാര്‍ ഉണ്ടായിട്ടും ചേട്ടനല്ലേ നറുക്ക് വീണത്’ എന്നുമാണ് ചില കമന്റുകള്‍.
ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് രംഗീല.
Post Your Comments