ബോളിവുഡിലെ സെലിബ്രിറ്റിയാണ് നടി ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ. ബച്ചന് കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ ആരാധ്യ അമ്മയ്ക്കൊപ്പം പൊതു വേദിയില്‍ എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ആരാധ്യയുടെ ഏഴാം ജന്മദിനം ആഘോഷിക്കുകയാണ് കുടുംബം. മകള്‍ ആരാധ്യയ്ക്ക് ജന്മദിന ആശംസ അറിയിച്ചു കൊണ്ടുള്ള അഭിഷേകിന്റെ കുറിപ്പ് വൈറല്‍. എന്റെ സുന്ദരിമാര്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ മകളെയും അമ്മ ഐശ്വര്യയെയും കുറിച്ചാണ് പറയുന്നത്.
‘എന്റെ സുന്ദരിമാര്‍. അമ്മയെ അഭിനന്ദിക്കാതെ ഒരു കുഞ്ഞിന്റെ പിറന്നാള്‍ പൂര്‍ണ്ണമാകുന്നില്ല. നന്ദി ഐശ്വര്യാ, അവള്‍ക്ക് ജന്മം നല്‍കിയതിന്, സ്നേഹിക്കുന്നതിന് കൂടാതെ എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീയായതിന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായ എന്റെ മകളെ എനിക്ക് നല്‍കിയതിന് നന്ദി. എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ കൂടി, ഹാപ്പി ബര്‍ത്ത്ഡേ ആരാധ്യാ’.
Post Your Comments