അനിയന്ത്രിതമായ ജനക്കൂട്ടം വേദിയിലേയ്ക്ക് തള്ളിക്കയറി ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഹരിയാന ഗായിക സപ്ന ചൌധരിയുടെ പ്രോഗ്രാമിനിടെയാണ് അപകടം. ബിഹാറിലെ ഒരു സാംസ്കാരിക പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
സപ്ന പ്രോഗ്രാം തുടങ്ങിയപ്പോള്‍ അനിയന്ത്രിതമായ ജനക്കൂട്ടം ബാരിക്കേഡ് തകര്‍ക്കുകയായിരുന്നുവെന്നും നിരവധി പേര് സ്റ്റേജിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട്. ജനങ്ങളുടെ തിരക്കിനിടയില്‍ വേദി തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. പൊലീസ് എത്തി ജനങ്ങളെ ഒഴിപ്പിക്കുകയും സ്ഥിതി നിയന്ത്രിക്കുമായിരുന്നു.
Post Your Comments