ക്രിക്കറ്റിലായാലും ടെലിവിഷനില്‍ ആയാലും വിവാദ താരമാണ് ശ്രീശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരിക്കുന്ന ശ്രീ ഷോയുടെ തുടക്കം മുതല്‍ തന്നെ വിവാദത്തില്‍ ആയിരുന്നു. വീട്ടിലെ നിയമങ്ങളും മര്യാദയും ലംഘിക്കുന്നുവെന്ന് ആരോപിച്ച് ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ത്ഥിയായ രോഹിതിനും ഹൗസ് ക്യാപ്റ്റനായ കരണ്‍വിര്‍ പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചു. പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു. എന്നാല്‍ ഈ ശിക്ഷയ്ക്കിടയില്‍ ശ്രീ പൊട്ടിക്കരഞ്ഞു.
തന്റെ തിഹാര്‍ ജയിലിലെ ദിനങ്ങള്‍ ഓര്മ വന്നതാണ് കരയാന്‍ കാരണമെന്ന് ശ്രീ വ്യക്തമാക്കി. എന്നാല്‍ ശ്രീയുടെ വിഷമം കണ്ടു മനസലിഞ്ഞ മുന്‍ ബിഗ് ബോസ് താരം പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന ശ്രീശാന്തിനെ സംബന്ധിച്ച് പാത്രം കഴുകുക എന്നത് ഏറെ ഹൃദയഭേദകമായ ഒരു ജോലി ആണ്. ഭര്‍ത്താവിനെ ഇത്രയും ദുര്‍ഘടകരമായ അവസ്ഥയില്‍ കണ്ടിട്ടും മിണ്ടാതിരുന്ന ഭുവനേശ്വരിയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ശില്‍പ്പ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
പാത്രം കഴുകുന്നത് അത്ര മോശം ജോലിയല്ലെന്നും ഭക്ഷണം കഴിച്ചാല്‍ അവനവന്റെ പാത്രം മറ്റുള്ളവരെ ആശ്രയിക്കാതെ കഴുകി വയ്ക്കുന്നത് മാന്യതയാണെന്നും ഏറ്റവും കുടുതല്‍ പാത്രം കഴുകുന്നത് വീട്ടമ്മമാര്‍ ആയതുകൊണ്ട് അവരുടെ ജോലി നിലവാരമില്ലാത്തത് ആണെന്ന് പറയുമോ എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
Post Your Comments