രണ്ടാമൂഴം സിനിമ നടക്കുമെന്നും മോഹൻലാൽ തന്നെ ഭീമനായി വേഷം ഇടുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ. 2019 ൽ ചിത്രം ഷൂട്ട് ചെയ്യും എന്നും 2021 ഓടെ ചിത്രം തീയേറ്ററുകളിൽ എത്തും എന്ന് അദ്ദേഹം പറഞ്ഞത്. ഈ ചിത്രം എം ടിയുടെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും തന്നെ നടക്കുമെന്ന് ഒരു അഭിമുഖത്തിൽ ശ്രീകുമാർ മേനോൻ വ്യക്തമാക്കി.
തിരക്കഥ ആവശ്യപ്പെട്ട് എം ടി കോടതിയിൽ പോയതിനെ തുടർന്ന് അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് ഇപ്പോൾ ചിത്രം. തിരക്കഥ നൽകിയിട്ടും അത് വേണ്ട രീതിയിൽ കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോകാൻ ശ്രീകുമാർ മേനോന് കഴിഞ്ഞില്ല എന്ന കാരണത്താൽ ആണ് എം ടി തിരക്കഥ തിരികെ ചോദിച്ചത്.
ഇനിയുള്ള കാര്യങ്ങള്‍ നിയമവഴിയേ നടക്കട്ടെയെന്ന് ആഗ്രഹിച്ച് അതിനനുസരിച്ച് നീങ്ങുകയാണ്. എന്‍റെ ആത്മവിശ്വാസം ഇതുകൊണ്ടൊന്നും തകരുന്നില്ല. മോഹന്‍ലാല്‍ ഭീമസേനനായി എത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ശ്രീകുമാർ മേനോൻ പറഞ്ഞു.
Post Your Comments