GeneralLatest NewsMollywood

ക്ലാരയുമായുള്ള പ്രണയം പിന്നിട്ട് 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശൂര്‍കാരനാകുന്നു

ക്ലാര- ജയകൃഷ്ണന്‍ പ്രണയം മലയാളികള്‍ മറക്കില്ല. പ്രണയത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച തുവാനത്തുമ്പികള്‍ക്ക് ശേഷം തൃശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍ വീണ്ടും എത്തുന്നു. ഇട്ടിമാണി എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയില്‍ സംസാരിക്കാന്‍ പോകുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

മോഹന്‍ലാലിന്റെ പോസ്റ്റ്‌

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.

‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു..

shortlink

Related Articles

Post Your Comments


Back to top button