മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. മലയാളത്തിൽ മോഹൻലാൽ, മമ്മുട്ടി അടക്കമുള്ള ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച നടിയാണ് ഇവർ. ഇതിൽ മമ്മൂട്ടിയുടെ നായികയായി ഒന്നിൽ കൂടുതൽ ചിത്രങ്ങൾ അഭിനയിക്കുകയും ചെയ്തു. അല്പം തടിച്ച ശരീരം ഉള്ള കനിഹയുടെ പുതിയ മേക്ക് ഓവർ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/kanihashyam/posts/2358279284244889
ആറു ആഴ്ചത്തെ പരിശ്രമത്തിനൊടുവിൽ ആണ് കനിഹ പുതിയ രൂപത്തിലേക്ക് എത്തിയത്. വിവിധ ശ്രമങ്ങളുടെ ഫലമായി വണ്ണം രണ്ടിഞ്ചും ഭാരം 5 കിലോയും കുറഞ്ഞെന്ന് കനിഹ വ്യക്തമാക്കി. സിനിമക്ക് വേണ്ടിയൊന്നും അല്ല ഈ രൂപമാറ്റം എന്നും ആരോഗ്യത്തോടെയും ഫിറ്റ് ആയും ഇരിക്കാൻ വേണ്ടി മാത്രം ആണെന്നും അവർ വ്യക്തമാക്കി.
Post Your Comments