കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനു അനുകൂലമായ നിലപാടാണ് താര സംഘടനയായ അമ്മ എടുത്തതെന്ന് കാട്ടി സിനിമയിലെ വഖ്‌നിതാ സംഘടനയിലെ അംഗങ്ങള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ ആയതു കൊണ്ടുതന്നെ പല വിമര്‍ശനങ്ങളും വ്യക്തിപരമായി വിമര്‍ശിക്കുന്നത് പോലെയാണ് ലാലിന് തോന്നിയത്. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ഈ വിഷയത്തില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നടന്‍ ജഗദീഷ് തുറന്നു പറയുന്നു.
ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ മോഹന്‍ലാലിന്റെ സുഹൃത്തുക്കളാണ്. ഈയിടെ മോഹന്‍ലാല്‍ മുംബൈയില്‍ പോയപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു.ഇത് ലാലില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയതെന്നു ജഗദീഷ് പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”എന്റെ അടുത്തു വന്ന ലാല്‍ ചോദിച്ചിരുന്നു, ‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’, എന്ന്. അതു നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും, ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും, നിരപരാധിത്വം തെളിഞ്ഞാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ സംഘടനയിലൊന്നും വലിയ ആക്ടീവ് ആയിരുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിലാണ് ട്രഷറര്‍ ആയി ചുമതലയേറ്റത്. ആ സമയത്ത് പ്രധാനപ്പെട്ട പ്രശ്നമായി വന്നത് ദിലീപ് വിഷയമാണ്. ഞാന്‍ ദിലീപിനെ കുറ്റവാളിയായല്ല കണ്ടത്. അയാള്‍ കുറ്റാരോപിതനാണ്. നിരപരാധിയെന്നോ അപരാധിയെന്നോ വിളിക്കാന്‍ നമ്മള്‍ ആളല്ല എന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു”.
Post Your Comments