നിവിൻ പോളി നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ എല്ലവരുടെയും പ്രിയങ്കരനായ നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജുവിൽ അദ്ദേഹം ആലപിച്ച ഗാനവും വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നെ അദ്ദേഹത്തിന് കൈ നിറയെ ചിത്രങ്ങൾ ആണ് ലഭിച്ചത്. ബിഗ് ബോസ് പരിപാടിയിലും അദ്ദേഹത്തിന്റെ പാട്ടുകളും മറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ എന്തുകൊണ്ട് അവിവാഹിതൻ ആണ് കഴിയുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് അദ്ദേഹം. പലപ്പോഴും ബിഗ് ബോസ്സിലും ഈ ചോദ്യം ഉയർന്നിരുന്നു എങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. വിവാഹം പണ്ടേ നടക്കേണ്ടതാണ്. തനിക്ക് ഒരു കാമുകി ഉണ്ട്. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ ഇങ്ങനെ നിൽക്കുന്നു. അവളെ ഒരുപാട് സ്നേഹിക്കുന്നു. പക്ഷെ വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. അദ്ദേഹം പറയുന്നു.
Post Your Comments