മലയാളത്തിന്റെ പ്രിയ നടി സുഹാസിനി അഭിനയരംഗത്ത് മാത്രമല്ല സംവിധാന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച താരങ്ങളില്‍ ഒരാളാണ്. ആരാധകരുടെ പ്രിയ സംവിധായകന് മണിരത്നത്തിന്റെ ഭാര്യയായ സുഹാസിനിയുടെ ഒരു ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഹ്രസ്വചിത്രങ്ങള്‍ ഇത്രയേറെ സജീവമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ താന്‍ സംവിധാനം ചെയ്ത ‘കുട്ടി ആനന്ദ്’ ന്റെ യുടൂബ് ലിങ്ക് ആരുടെയെങ്കിലും കയ്യിലുണ്ടോയെന്ന അന്വേഷണവുമായാണ് സുഹാസിനി എത്തിയിരിക്കുന്നത്. അമല, കക്ക രവി എന്നിവര്‍ അവിസ്മരണീയമാക്കിയ ഹ്രസ്വചിത്രമാണ് ‘കുട്ടി ആനന്ദ്’.സുഹാസിനി സംവിധാനം ചെയ്ത ‘പെണ്’ ടെലിവിഷന്‍ സീരീസിലെ ഒരു ഭാഗമായിരുന്നു കുട്ടി ആനന്ദ്. ഇതിലെ ഒരു ദൃശ്യം അത്യാവശ്യമായി വേണമെന്നതാണ് ആവശ്യമെന്നും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആനന്ദ് എന്ന കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ചും അവനെ പരിചരിക്കാനെത്തുന്ന യുവ ഡോക്ടര്‍ അനുവിനെക്കുറിച്ചുമാണ് കഥ
Post Your Comments