BollywoodLatest News

ഫോട്ടോ കാത്തിരുന്ന് മടുത്തു ; ദീപ്‌വീർ വിവാഹത്തെക്കുറിച്ച് സ്മൃതി ഇറാനിയുടെ ട്രോൾ

ആരാധകർ ഏറെയുള്ള രണ്ട് താരങ്ങളാണ് രൺവീർ സിംഗും ദീപിക പദുക്കോണും. ഇരുവരുടെയും വിവാഹം ഇന്നലെ ഇറ്റലിയിൽവെച്ച് നടന്നുവെങ്കിലും ഇതുവരെ വിവാഹ ഫോട്ടോകൾ കിട്ടാത്തതിന്റെ നിരാശയിലാണ് ആരാധകർ. എന്നാൽ ആരാധകരെ പോലെ തന്നെ ഈ പ്രണയ ജോഡികളുടെ വിവാഹ ചിത്രം കാണാൻ കാത്തിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി.ആ കാത്തിരിപ്പ് ഒരു ട്രോൾ രൂപത്തിലാണ് മന്ത്രി അവതരിപ്പിച്ചത്.

ഒരസ്ഥികൂടത്തിന്റെ ചിത്രമാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നേരം ദീപ്‌വീർ വിവാഹത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുമ്പോൾ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

https://www.instagram.com/p/BqKsPELAi_3/?utm_source=ig_embed

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇറ്റലിയിൽ വെച്ചാണ് ഈ ജോഡികൾ ഒരുമിച്ചത്. ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ചടങ്ങുകൾ ഇറ്റലിയിലെ പ്രാദേശിക സമയം 1:30 ഓടെ അവസാനിച്ചു.അടുത്ത ബന്ധുക്കളും സിനിമയിലെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ മൊബൈൽ ഫോണുകൾ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷാ വലയത്തിലായിരുന്നു വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button