
വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് നിത്യഹരിത നായകൻ. കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് നവാഗതനായ എ ആർ ബിനുരാജ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നടന് നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ധർമജനും ആശംസകൾ അറിയിച്ചുകൊണ്ടാണ് നിവിൻ പോളി ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്മ്മജന് ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 16 മുതല്‍ പ്രദര്‍ശനത്തിന് എത്തും.
കട്ടപ്പനയിലെ ഋതിക് റോഷന്’ എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. നര്‍മ്മരസ പ്രധാനമായ നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം പൂർണമായും ഒരു കുടുംബ ചിത്രമാണ്.
ജയഗോപാല്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ബേസിൽ ജോസഫ്, രവീണ രവി, ശിവകാമി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, ശ്രുതി, ജയകുമാർ, അഞ്ചു അരവിന്ദ്, മാസ്റ്റർ ആരോൺ, ഗായത്രി, സജു നവോദയ, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Post Your Comments