സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പലപ്പോഴും നടിമാര്‍ ബോഡി ഷെയ്മിങ്ങിനു ഇരയാകാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് ഇരയായ ഒരു താരമാണ് കവിത കൗശിക്. മാസങ്ങള്‍ക്ക് മുന്‍പ് നടി പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിനു താഴെ പരിഹാസവുമായി നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു. ശരീരത്തെ കളിയാക്കി കൊണ്ടായിരുന്നു പരിഹാസം. അഴകളവുകള്‍ കൃത്യമല്ലെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് യോഗ ചെയ്ത് ഫിറ്റായ ശരീരത്തിന്റെ ചിത്രത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.
മാസങ്ങള്‍ക്ക് മുന്‍പാണ് കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നില്ക്കുന്ന ചിത്രം കവിത പോസ്റ്റ് ചെയ്തത്. ഷെയ്പ്പില്ലെന്നും ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് വൃത്തികേടാണെന്നും പറഞ്ഞുകൊണ്ട് നിരവധി പേര് രംഗത്ത് എത്തിയത്.
എന്നാല്‍ ഈ വിഷയത്തില്‍ അന്ന് മറുപടി പറയാതിരുന്ന കവിത മാസങ്ങള്‍ക്ക് ശേഷം ഫിറ്റായ ശരീരത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കവിത. തന്നെ കളിയാക്കിയ അതേ ബീച്ചില്‍ നിന്നും ബിക്കിനിയില്‍ യോഗാസനങ്ങള്‍ ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരം പങ്കുവച്ചത്. ‘മതിയായ കഠിനാധ്വാനമുണ്ടെങ്കില്‍ ആര്‍ക്കും എന്തും സാധിക്കും. മെലിഞ്ഞതെന്നും തടിച്ചതെന്നുമുള്ള പരിഹാസം നിര്‍ത്തൂ. എല്ലാവരുടെയും ശരീരങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. മറ്റൊരാളെ കളിയാക്കുന്നത് നിര്‍ത്തി സ്വന്തം ശരീരത്തെ സ്നേഹിക്കൂ. – കവിത പോസ്റ്റില്‍ കുറിച്ചു.
Post Your Comments