ചിത്ര എന്ന നടിയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. സൂപ്പര്‍ താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടിയാണ് ചിത്ര. മോഹന്‍ ലാലിനൊപ്പം ‘നാണമാവന്നു മേനി നോവുന്നു…’ എന്ന ഹിറ്റ് ഗാനരംഗത്ത് എത്തിയ ചിത്ര അഭിനയ ലോകത്ത് നിന്നും മാറി നില്‍ക്കുകയാണ്. ലോഹിത ദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്രയെ അവസാനമായി മലയാളികള്‍ കണ്ടത്. അതിനു ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തുകയും ചെയ്തു. അമ്മ മരിച്ചപ്പോള്‍ അച്ഛന് ഒറ്റയ്ക്കാവരുത് എന്ന് കരുതിയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് ചിത്ര പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ….” സിനിമ തിരക്കുകള്‍ക്ക് ഇടയിലാണ് അമ്മ മരിക്കുന്നത്. വിവാഹത്തിന്റെ തുടക്കകാലത്ത് താനും ഭര്‍ത്താവും അപരിചിതരെ പോലെയായിരുന്നു. ആറുമാസം രണ്ട് അപരിചിതരെ പോലെയാണ് തങ്ങള്‍ ജീവിച്ചത്. ഇഷ്ടവുമില്ല, വെറുപ്പുമില്ല എന്നൊരു അവസ്ഥയില്‍. പിന്നീട് ഭര്‍ത്താവ് നല്കിയ പിന്തുണയാണ് തന്നെ അദ്ദേഹവുമായി അടുപ്പിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സിനിമാ അഭിനയം ഇഷ്ടമാകില്ലെന്ന് കരുതി ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനമെടുത്തിരുന്നു താന്‍. എന്നാല്‍, ‘എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്, അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല’ എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ‘അച്ഛന്റെ അസുഖം കൊണ്ടാണ് അഭിനയിക്കേണ്ട എന്ന തീരുമാനത്തിന് പിറകിലെങ്കില്‍ അതു പ്രശ്നമാക്കേണ്ട, അച്ഛനെ ഞാന്‍ നോക്കിക്കോളാം’ എന്ന് അദ്ദേഹം പറഞ്ഞു. ആ ദിവസത്തിന് ശേഷമാണ് ഭാര്യാഭര്ത്താക്കന്മാരായി ഞങ്ങള്‍ ജീവിക്കാന്‍ തുടങ്ങിയത് ”
തന്റെ മകള്‍ക്ക് താന്‍ ഒരു സിനിമ നടിയാണെന്ന് അറിയില്ലായിരുന്നെന്നും ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ വെച്ചാണ് അവള് അത് മനസിലാക്കിയതെന്നും ചിത്ര പറഞ്ഞു. തുടര്‍ന്ന് അഭിനയിക്കണമെന്ന് അവള് ആവശ്യപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments