Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsMollywoodNEWSUncategorized

അനുഭവസമ്പത്തിന്റെ കരുത്തിൽ നിത്യഹരിത നായകനുമായി എ ആർ ബിനുരാജ്

നവാഗതനായ എ ആർ ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നിത്യഹരിത നായകൻ. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിലെ നായകൻ. നാല് പുതുമുഖ നായികമാരുമായി ആണ് ചിത്രം എത്തുന്നത്. ധർമജൻ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അനുഭവസമ്പത്ത് ഒരുപാടുള്ള സംവിധായകൻ ആണ് ബിനുരാജ്. അദ്ദേഹം സ്വാതന്ത്ര സംവിധായകൻ ആകുന്ന ആദ്യം ചിത്രം ആണിതെങ്കിലും ഈ മേഖലയിൽ അദ്ദേഹത്തിന്റെ പരിചയം വളരെ വലുതാണ്.

മലയാളികളെ ഒരുപാട് ത്രില്ല് അടിപിച്ച സിനിമകളും കുടുംബപ്രേക്ഷകരെ ചിരിപ്പിച്ച സിനിമകളും എടുത്ത ഷാജി കൈലാസ്, എന്നും വ്ത്യസ്തമായ വിഷയങ്ങളുമായി എത്തിയ എ കെ സാജൻ, ആക്ഷൻ സിനിമകൾക്ക് പുതുരൂപം നൽകിയ അന്തരിച്ച സംവിധായകൻ ദീപൻ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച ആളാണ് ബിനുരാജ്. പ്രേക്ഷകന്റെ പൾസ് ശരിക്കും തിരിച്ചറിഞ്ഞ ഇവർക്കൊപ്പം ഉള്ള അദ്ദേഹത്തിന്റെ പ്രവർത്തനം സിനിമക്ക് നൽകുന്ന മുതൽക്കൂട്ട് വളരെ വലുതാണ്.

പുറത്തു വന്ന ഗാനങ്ങളുടെയും ടീസറിന്റെയും ചിത്രീകരണം അദ്ദേഹത്തിന്റെ പ്രവർത്തി പരിചയത്തെ എടുത്ത് കാണിക്കുന്നു. മനോഹരമായ ഫ്രെയ്‌മുകളാൽ നിറഞ്ഞ നിലരാവിലായ് എന്ന ഗാനത്തിന്റെ ദൃശ്യങ്ങളെ വാനോളം പുകഴ്ത്തുകയാണ് പ്രേക്ഷകർ. പാലക്കാടിന്റെ ഗ്രാമ ഭംഗി ഒപ്പിയെടുക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം.

 

shortlink

Post Your Comments


Back to top button