കോളിവുഡില്‍ വീണ്ടും ഒരു താര വിവാഹം. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഗൻ ആണ് വരൻ.
സൗന്ദര്യയുടെ വിവാഹം 2019ല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കുടുംബം മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നും സൂചന.
സൌന്ദര്യയും വ്യവസായി അശ്വിനുമായുള്ള വിവാഹം 2010ല്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകന് ഈ ബന്ധത്തിലുണ്ട്. വിശാഗന്റെയും രണ്ടാം വിവാഹമാണ്.
Post Your Comments