GeneralLatest NewsMollywood

ഗ്ലാമർരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്നവർ ഓഫ് സ്ക്രീനിൽ എന്തുവൃത്തികേട് ചെയ്യാനും തയാറാണ്; തുറന്നടിച്ച് സാധിക

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക വേണുഗോപാൽ. പലപ്പോഴും വിവാദങ്ങളില്‍ നിറയുന്ന സാധിക എന്തുകൊണ്ട് ഹോട്ട് രംഗങ്ങളിൽ അഭിനയിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍ എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങൾ ആരിൽ നിന്നും ഉണ്ടായിട്ടില്ലെന്നും സാധിക തുറന്നു പറയുന്നു.

സാധികയുടെ വാക്കുകള്‍ ഇങ്ങനെ… ”ചില ഹ്രസ്വചിത്രങ്ങളിൽ ഗ്ലാമർ രംഗങ്ങളിൽ അഭിനയിച്ചിരുന്നു. അതിനെക്കുറിച്ച് പലരും എന്നോട് ചോദിക്കാറുമുണ്ട്. അവരോടൊക്കെ എനിക്ക് ഒരു ചോദ്യം മാത്രം. ഓൺസ്ക്രീനിൽ ഗ്ലാമർരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്നവർ ഓഫ് സ്ക്രീനിൽ എന്തുവൃത്തികേട് ചെയ്യാനും തയാറാണ്. ഞാൻ ഓൺസ്ക്രീനിൽ ‘അഡ്ജസ്റ്റ്മെന്റ്സ്’ ചെയ്യാൻ തയാറാണ്. എന്നാൽ ഓഫ് സ്ക്രീനിൽഇല്ല.’

കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയില്‍ ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സാധിക നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button