തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കി മുന്നേറുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യ കീഴടക്കിയ നയന്‍താര ഇപ്പോള്‍ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു. ഒരു നായക നടന് നേടുന്ന വിജയം സൂപ്പര്നായകന്മാരില്ലാതെ നയന്‍താര ചിത്രങ്ങള്‍ നേടി. അതോടെ താര മൂല്യം ഉയര്‍ന്ന താരത്തിന്റെ പ്രതിഫലം കോടികളാണ്. തന്റെ ജീവിതത്തിലെ ചില മാറ്റങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നയന്‍താര..
” ചുറ്റുമുള്ളവര്‍ ഇന്നു കാണുന്നതുപോലെയല്ല ആയിരിക്കില്ല നാളെ നമ്മളെ കാണുന്നത്. അതുകൊണ്ട് തന്നെ ദിവസവും എഴുന്നേല്‍ക്കുമ്ബോള്‍ പുതിയ കണ്ണോടെ ലോകത്തെ കാണാന്‍ ശ്രമിക്കാറുണ്ട്.” മറ്റുള്ളവര്‍ക്ക് എന്ത് തോന്നും എന്ന ചിന്തയില്‍ സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെയ്ക്കരുതെന്നാണ് ഇതുവരെയുള്ള ജീവിതത്തിലൂടെ താന്‍ പഠിച്ചതെന്നും ഒന്നിലും പരാതിയില്ലെന്നും ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തിയത് എന്റെ അനുഭവങ്ങളാണ്. അതില്‍ നല്ലതും ചീത്തയും ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
”ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. എന്റെ രഹസ്യങ്ങള്‍ എന്റെതുമാത്രമാണെന്നും നയന്‍സ് വ്യക്തമാക്കുന്നു. മനസ്സുകൊണ്ട് ഏറെ അടുപ്പമുള്ള ക്ഷേത്രമാണ് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം. സമയം കിട്ടുമ്പോഴെല്ലാം സന്ദര്‍ശിക്കാറുണ്ടെന്നും നയന്‍സ് പറയുന്നു.
ഐരാ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലൂടെ ആദ്യമായി ഡബിള്‍ റോളിലെത്തുകയാണ് താരം. ധ്യാന്‍ ശ്രീനിവാസന് നിവിനെ നായകനാക്കി ഒരുക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് മലയാളത്തില്‍ നയന്‍താരയുടെ പുതിയ പ്രോജക്റ്റ്.
Post Your Comments