BollywoodGeneralMovie Gossips

പലര്‍ക്കും ഈ ബന്ധം ഇഷ്ടമല്ല; അര്‍ജുനുമായുള്ള വിവാഹത്തെക്കുറിച്ച്‌ നടി

ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച നാല്‍പത്തിനാലുകാരിയായ നടി മലൈക അറോറയും മുപ്പത്തിമൂന്നുകാരനായ നടന്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള വിവാഹമാണ്. പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നതിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അര്‍ജുനുമായുള്ള വിവാഹത്തെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് മലൈക. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം പറയുന്നു.

‘ഞാന്‍ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കില്ല. ഉത്തരം പറയാനുള്ള നാണക്കേട് കൊണ്ടൊന്നുമല്ല. എന്റ് വ്യക്തി ജീവിതത്തെക്കുറിച്ച്‌ സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. പിന്നെ എന്റെ ജീവിതം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനെക്കുറിച്ച്‌ പറയേണ്ട കാര്യമില്ല. ഞാന്‍ എന്റെ ജീവിതം ആസ്വദിക്കുകയാണ്. അത് വളരെ മനോഹരവും അമൂല്യവുമാണ്. ‘മലൈക അറോറ പറഞ്ഞു.

ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനുമായി 2016 ലാണ് മലൈക വിവാഹമോചനം നേടുന്നത്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്.

മലൈകയുമായുള്ള ബന്ധം കാരണം  അര്‍ജുന്‍ കപൂറിന്റെ അച്ഛന്‍ ബോണി കപൂര്‍ അകല്‍ച്ചയില്‍ ആണെന്ന് റിപ്പോര്‍ട്ട്. കൂടാതെ സല്‍മാന്‍ ഖാനും ഇരുവരുടേയും ബന്ധത്തില്‍ അതൃപ്തിയുണ്ട്. കാരണം സല്‍മാന്റെ സഹോദരിയുമായി അര്‍ജ്ജുനു ആദ്യം ബന്ധം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button