നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണയുമായി മറ്റൊരു സിനിമ പ്രവർത്തകൻ കൂടെ. സംവിധായകനായ ജോണി ആന്റണി ആണ് ഇപ്പോൾ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നത്. ആരും എപ്പോൾ വേണമെങ്കിലും ഇത്തരം പ്രശ്നങ്ങളിൽ പെടാമെന്നും അതൊക്കെ സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
തന്റെ കാഴ്ചപ്പാടിൽ ദിലീപ് നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹപ്രവർത്തകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കൂടെയാണ്. അദ്ദേഹത്തെ താൻ ആശ്വസിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ജോണി പറയുന്നു. ഒരു സഹോദരനെ പോലെ ആണ് ദിലീപ് തന്നെ കാണുന്നത്, ഇടക്ക് ഇടക്ക് വിളിക്കാറുണ്ട്. ഇത്തരം ഒരു വിഷയത്തിൽ ദിലീപ് പെട്ടതിൽ വിഷമം ഉണ്ട്. ഇതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു.
ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞെന്നും , ദിലീപ് പറയുന്നത് താൻ വിശ്വസിക്കുന്നു. ദിലീപിന് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ കഴിയില്ല. ആ കുട്ടിക്ക് അങ്ങനെ വന്നതിൽ അതിയായ ദുഃഖം ഉണ്ട്. എന്നാൽ ദിലീപ് അത് ചെയ്യും എന്ന് വിശ്വസിക്കുന്നില്ല എന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു.
ദിലീപിന് ഒരു വില്ലൻ ഇമേജാണ് പ്രേക്ഷകർക്ക് മുന്നിൽ. പക്ഷെ താൻ അടക്കം ഉള്ളവർ അദ്ദേഹത്തെ നടനായും സഹപ്രവർത്തകനായും ആണ് കാണുന്നത്. ദിലീപിന് വേണ്ടി ആണോ മൂസ രണ്ടാം ഭാഗം ആലോചിച്ചത് എന്ന ചോദ്യത്തിന് അങ്ങനെ അല്ല എന്നും ഇതിനു മുന്നേ അതിനെ കുറിച്ച് ആലോചിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അത് നടക്കാൻ ഇനിയും രണ്ടു വർഷങ്ങളിൽ കൂടുതൽ എടുക്കുമെന്നും ജോണി പറയുന്നു.
ദിലീപിനെ നായകനാക്കി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ ആണ് ജോണി ആന്റണി. ദിലീപിന്റെ ഇപ്പോഴത്തെ ഇമേജ് ഒന്നും മൂസ ചെയ്യുന്നതിൽ നിന്നും തടയുന്നില്ല എന്ന ജോണി വ്യക്തമാക്കി.
Post Your Comments