അച്ഛനമ്മമാരുടെ പാത പിന്തുടര്ന്ന് താര പുത്രന്മാരും പുത്രിമാരും സിനിമാ ലോകത്ത് എത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ താര പുത്രന് എന്ന ലേബല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒന്നാണെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് ഇതിഹാസ് താരം അമിതാഭ് ബച്ചന്റെ പുത്രന് അഭിഷേക് ബച്ചന്. താരപുത്രന് എന്ന നിലയില്‍ സിനിമയില്‍ എത്തുകയും അത് കരിയറിന്റെ ആദ്യ കാലത്ത് നല്കിയ സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അഭിഷേക് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. തോല്‍വികളുണ്ടാകുമ്പോള്‍ പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുമെന്നും ചില സമയങ്ങളില്‍ നമ്മുടെ പരാജയങ്ങളില്‍ ആളുകള്‍ സന്തോഷം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
”താര പുത്രന് എന്ന പദവി ഉയര്‍ത്തുന്ന സമ്മര്‍ദ്ദം വഹിക്കാന്‍ അമാനുഷികനാകേണ്ടി വരും എന്നാണ് കരിയറിന്റെ തുടക്കത്തില്‍ മനസിലാക്കിയത്. ആരുവേണമെങ്കിലും അതിന് അടിയില്‍പ്പെട്ട് ചതഞ്ഞരയാമെന്നും അദ്ദേഹം പറയുന്നു. താരപുത്രന് എന്ന പദവി തന്നെ തകര്‍ത്തു. പൊതുമധ്യത്തില്‍ തോല്‍ക്കുന്നത് അവഹേളനമാണ്. ചിലസമയങ്ങളില്‍ ആളുകള്‍ നമ്മള് പരാജയപ്പെടുന്നതില്‍ സന്തോഷം കണ്ടെത്തും. ബച്ചന്റെ മകന്റെ അഭിനയം കാണാന്‍ 2000- 3000 ആളുകളാണ് റെഫ്യൂജിയുടെ സെറ്റില്‍ എത്തിയത്. ഇതിന്റെ സമ്മര്‍ദ്ദത്തില്‍ താന്‍ തന്റെ ഡയലോഗ് പോലും മറന്നു പോയി. പിന്നീട് 17 റീടേക്കുകളാണ് എടുത്തത്. തന്നെ നായകനാക്കിയത് വലിയ തെറ്റായിപ്പോയി എന്ന് സിനിമയുടെ നിര്‍മാതാവ് തന്റെ അച്ഛനെ വിളിച്ച് പറയുന്നതിനെക്കുറിച്ചാണ് അന്ന് താന്‍ ചിന്തിച്ചതുമുഴുവനും.”
പല സിനിമകളില്‍ നിന്ന് തന്നെ പുറത്താക്കി, പകരം ആളെ കൊണ്ടുവന്നു. കരാറില്‍ പറഞ്ഞ പണം ലഭിച്ചില്ല. പതിയെ ഇതൊരു ബിസിനസാണെന്ന് താന്‍ മനസിലാക്കിയെന്നും താരം പറയുന്നു.
Post Your Comments