കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രിന്ദ രണ്ടാമതും വിവാഹിതയായത്. അധികം ആഡംബരം ഒന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങിൽ ആണ് വിവാഹം നടന്നത്. സംവിധായകൻ സിജു എസ് ബാവയാണ് ശ്രിന്ദയുടെ കഴുത്തിൽ മിന്നുകെട്ടിയത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ ചടങ്ങിന്റെ വീഡിയോ പുറത്തു വന്നു.
മൈഥിലി, സൗബിൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 19 ആം വയസിൽ ആയിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. പക്ഷെ 4 വർഷങ്ങൾക്ക് ശേഷം ആ ബന്ധം വേർപിരിഞ്ഞു. ശ്രിന്ദക്ക് ഒരു മകനും ഉണ്ട്. ഫഹദിനെ നായകനാക്കി നാളെ എന്ന സിനിമ സംവിധാനം ചെയ്ത ആളാണ് സിജു എസ് ബാവ.
Post Your Comments