വര്‍ഷങ്ങളായി മോളിവുഡില്‍ സൂപ്പര്‍ താര പദവിയില്‍ തുടരുന്ന മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം വിലയിരുത്തി സംസാരിക്കുന്നത് അപൂര്‍വ്വമാണ്, ഒന്നിച്ചു കൂടുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ സിനിമ ഒരു വിഷയമാകാറില്ലെന്നും, മറ്റു കാര്യങ്ങളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതെന്നും മമ്മൂട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും കഥാപാത്രവുമേതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മോഹന്‍ലാല്‍.
മമ്മൂട്ടി ചിത്രങ്ങളില്‍ അമരം എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ട്വന്റി ട്വന്റി’ യാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും. ഏകദേശം നാല്‍പ്പത് ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു സൂപ്പര്‍ താരങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അപൂര്‍വ്വ റെക്കോഡാണിത്.
Post Your Comments